Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mayoor Vihar

Pravasi India – Delhi

നവ്യാനുഭൂതി പകർന്ന് മയൂർ വിഹാർ ശാഖയുടെ ഗുരുദേവ സന്ധ്യ

ന്യൂ​ഡ​ൽ​ഹി: പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ൾ​ക്ക് ന​വ്യാ​നു​ഭൂ​തി പ​ക​ർ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ർ​മ പ​രി​പാ​ല​ന യോ​ഗം മ​യൂ​ർ വി​ഹാ​ർ ശാ​ഖാ ന​മ്പ​ർ 4351-ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളാ​യ "ഗു​രു​ദേ​വ സ​ന്ധ്യ'. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1-ലെ ​കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ തി​ങ്ങി നി​റ​ഞ്ഞ ഗു​രു​ദേ​വ ഭ​ക്ത​രാ​ണ് ആ​ന​ന്ദ ഭ​രി​ത​രാ​യ​ത്.

ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ജീ​വി​ത ക​ഥ, നൃ​ത്ത നാ​ട​ക രൂ​പ​ത്തി​ലൂ​ടെ ഗു​രു ബാ​ല​കൃ​ഷ്ണ മാ​രാ​രു​ടെ സം​വി​ധാ​ന​ത്തി​ൽ "ശ്രീ​ഗു​രു​ദേ​വ​ൻ' എ​ന്ന പേ​രി​ൽ വി​ഷ്‌​ണു​പ്രി​യ നാ​ട്യാ​ല​യ​മാ​ണ് അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ശാ​ഖാ സെ​ക്ര​ട്ട​റി എ​സ്.​കെ. കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

Latest News

Corehub Up